നെയ്യാറ്റിൻകര: തൊഴുക്കൽ സ്പെഷ്യൽ സബ് ജയിലിൽ പ്രതികളും ജീവനക്കാരും ഉൾപ്പെടെ 23 പേർക്ക് കൊവിഡ് .
19 പ്രതികൾക്കും 4 ജീവനക്കാർക്കുമാണത്. ആകെ 140 പ്രതികൾക്ക് താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. എന്നാൽ 8 സെല്ലുകളിലായി 119 പേരാണുള്ളത്. 20 ന് നടത്തിയ പരിശോധനയിൽ 9 പേർക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവർക്ക് രോഗബാധ കണ്ടെത്തിയത്. കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതാണ് കൊവിഡിന് കാരണമെന്നാണ് വിവരം.