കിളിമാനൂർ: വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ടെക്നിക്കൽ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി നാളെ രാവിലെ 11 മുതൽ ‘വിദേശത്ത് ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി സൗജന്യ വെബിനാർ നടത്തും. ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനികളിലൊന്നായ ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലിപ്സിലെ അനൂപ്.കെ.വിയാണ് (ന്യൂ പ്രൊഡക്റ്റ് ഇൻട്രൊഡക്ഷൻ ലീഡ്, ഫിലിപ്സ്, നോർത്ത്-ഹോളണ്ട്, നെതർലാൻഡ്‌സ്) സെഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447302109.