
നെയ്യാറ്റിൻകര: നഗരസഭ കൊവിഡ് രോഗികൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കി. നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് 60 കിടക്കകളുള്ള വാർഡ് സജ്ജമാക്കിയത്. കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ ഇവിടെ എം.എൽ.എ കെ. ആൻസലന്റെ നേതൃത്വത്തിൽ വാർഡുകൾ സജ്ജമാക്കിയിരുന്നു. ആ ഘട്ടത്തിൽ വാങ്ങി സൂക്ഷിച്ച കിടക്കളും തലയിണയടക്കമുള്ളവയുമാണ് അണുവിമുക്തമാക്കി ഇപ്പോൾ വീണ്ടും സജ്ജമാക്കിയത്. കിടക്കകൾ നഗരസഭാ കൗൺസിലർ മഞ്ചംതല സുരേഷിന്റെയും നഗരസഭാജീവനക്കാരുടെയും നേതൃത്വത്തിൽ വാർഡിൽ സജ്ജീകരിച്ചു.