കുറ്റിച്ചൽ: നാട്ടുകാരുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് ഒടുവിൽ പരിഹാരമായി. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ പറക്കോണത്ത് കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിച്ചതോടെയാണ് വർഷങ്ങളായുള്ള ഈ പ്രദേശത്തുകാരുടെ ആഗ്രഹം സഫലമായത്. വനത്തിലെ അരുവിയിൽ നിന്ന് വയറിങ്ങിന് ഉപയോഗിക്കുന്ന കേബിൾ കണക്ട് ചെയ്താണ് ഓരോ വീട്ടിലും കുടിവെള്ള മെത്തിച്ചിരുന്നത്. കോട്ടൂരിൽ നിന്നും ഏകദേശം മുന്നൂറു മീറ്റർ അകലത്തിലാണ് കുടി വെള്ളമെത്തിക്കാൻ പൈപ്പ് ഇട്ടത്. ആദ്യത്തെ പൊതു ടാപ്പ് തുറന്ന് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ്‌. രതിക ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രശ്മി അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാൻകുടി നിസാർ, പൊതു പ്രവർത്തകരായ കോട്ടൂർ ജയചന്ദ്രൻ, ഫസിലു ദീൻ, സലിം എന്നിവർ പങ്കെടുത്തു.