exam

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി പ്രാക്ടിക്കൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താനും

പ്ളസ് ടുവിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനും ഉത്തരവായി. 28നാണ്

പ്ളസ് ടുവിന്റെ പ്രാക്ടിക്കൽ തുടങ്ങേണ്ടിയിരുന്നത്.പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

എസ്.എസ്.എൽ.സിയുടേത് മേയ് 5 മുതലാണ്. കുട്ടികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം. സൗകര്യം ചീഫ് സൂപ്രണ്ട് ഉറപ്പാക്കണം.

ഒരു കുട്ടിക്ക് അരമണിക്കൂറാണ് പരീക്ഷാസമയം.ഒരു ദിവസം ഒരു കമ്പ്യൂട്ടറിൽ 7 കുട്ടികൾ മാത്രം. കമ്പ്യൂട്ടറുകൾക്ക് ആനുപാതികമായി ഇൻവിജിലേറ്റർമാരെ നിയമിക്കണം. സമയക്രമം ഓരോ വിദ്യാലയത്തിലും ഏപ്രിൽ 28ന് മുമ്പ് തയ്യാറാക്കി വിദ്യാർത്ഥികളെ അറിയിക്കണം.

പി.​എ​സ്.​സി​ ​ പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി
കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​മേ​യി​​​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​റ്റി​വ​ച്ചു.


തു​ല്യ​താ​ ​പ​രീ​ക്ഷ​ ​മാ​റ്റി
മേ​യ് ​മൂ​ന്ന് ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​യും​ ​മാ​റ്റി​വ​ച്ചു.