prathishedham

കല്ലമ്പലം:പോക്സോ കേസിൽ പ്രതിയായ നാവായിക്കുളം പഞ്ചായത്തംഗത്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ:എം.എം താഹ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് അസംബ്ളി പ്രസിഡന്റ് എ.ജെ ജിഹാദ്, മഹിളാ കോൺഗ്രസ് അസംബ്ളി പ്രസിഡന്റ് സുഗന്ധി, പഞ്ചാത്തംഗങ്ങളായ മണിലാൽ,ബ്രില്യന്റ് നഹാസ്,ലിസി,നിസാ നിസാർ,റഫീഖാ ബീവി,റീനാ ഫസിൽ,സീമ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ധ്യ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാസിം തുടങ്ങിയവർ പങ്കെടുത്തു.