hg

വർക്കല:വർക്കല രാധാകൃഷ്ണന്റെ പതിനൊന്നാം ചരമവാർഷികദിനം സി.പി.എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ നിരവധിപേർ വർക്കല രാധാകൃഷ്ണന്റെ മുണ്ടയിലെ കുടുംബവീട്ടിലെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി.സി.പി.എം.വർക്കല ഏരിയ സെക്രട്ടറി എസ് .രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.മുരളി, അഡ്വ.വി.ജോയി, അഡ്വ.എസ്.ഷാജഹാൻ, അഡ്വ.എസ്.സുന്ദരേശൻ, അഡ്വ.ബി.എസ് .ജോസ്,അഡ്വ.കെ.ആർ.ബിജു,വി.സുധീർ,അഡ്വ.സ്മിത സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.