ആറ്റിങ്ങൽ: സദാചാര പൊലീസ് ചമഞ്ഞ് എ.എസ്.ഐയേയും ഭാര്യയേയും ആക്രമിച്ച ആറ്റിങ്ങൽ മാമം ചരുവിളവീട്ടിൽ നിസാറുദ്ദീനെ(42)​ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം മാമത്തു വച്ചായിരുന്നു സംഭവം. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ പോയി തിരിച്ചു വരികയായിരുന്ന കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേഷിനെയും ഭാര്യ മിനിയേയും ഇയാൾ സദാചാരം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. നിസാറുദ്ദീനൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നുവെന്നും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.