l

കടയ്‌ക്കാവൂർ: മഹാകവി കുമാരനാശാന്റെ 149ാമത് ജന്മദിനം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. രാവിലെ കുമാരനാശാന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ആശാന്റെ ഛായാചിത്രത്തിന് മുന്നിൽ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് ഭദ്രദീപം തെളിച്ചു. സെക്രട്ടറി വി. ലൈജു, ട്രഷറർ ഡോ.ബി. ഭുവനേന്ദ്രൻ, ഗവേണിംഗ് ബോഡി അംഗങ്ങളായ ശ്യാമ പ്രകാശ്, ഡി. ശ്രീകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.