crime

തിരുവനന്തപുരം: മുൻ എം.പി. പി.കെ.ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയൻ ഗവേഷക പ്രബന്ധങ്ങളിൽ അനധികൃതമായി ഡാറ്റ പകർത്തിയെന്ന ആരോപണത്തിനു പിന്നാലെ, വിജിയുടെ ഗവേഷക ഗൈഡ് അടക്കമുള്ള മുതിർന്ന അദ്ധ്യാപകരും തിരിമറികൾ നടത്തിയതായി പരാതി .

വിജി വിജയന്റെ ഗവേഷക ഗൈഡും സർവകലാശാല സെനറ്റംഗവുമായ പ്രൊഫ. ഹെലൻ ആന്റണി, വിജിയെ സർവകലാശാലയിൽ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗവും ബയോ കെമിസ്ട്രി വകുപ്പു മേധാവിയുമായ പ്രൊഫ. എസ്. മിനി, അസിസ്റ്റന്റ് പ്രൊഫസർ പി.എ. ജനീഷ് എന്നിവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഇത്തരം ഡാറ്റാ തട്ടിപ്പുകളുണ്ടെന്നാണ് ഗവർണർക്കും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നത്.