vilappil

മലയിൻകീഴ് :വിളപ്പിൽശാല ഇരട്ടക്കുളം കാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 8 ലക്ഷം രൂപ വിനിയോഗിച്ച് പുതുതായി നിർമ്മിക്കുന്ന നമസ്കാര മണ്ഡപത്തിന്റെ തറക്കല്ലിടൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്ര തന്ത്രി വാളിയറ അക്കിത്തമംഗലം ചന്ദ്രമോഹനരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. മേൽശാന്തി നാരായണൻ നമ്പൂതിരി, ക്ഷേത്ര രക്ഷാധികാരി ഗോപാലകൃഷ്ണൻ,പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി ഗിരീഷ് കുമാർ, ഭാരവാഹികളായ പ്രസന്നൻ, അനിൽകുമാർ,ദീപ,സന്ധ്യാറാണി എന്നിവർ പങ്കെടുത്തു.കരമന സുനിൽ പ്രസാദിന്റെ രൂപകൽപ്പനയിൽ തമിഴ്നാട് മൈലാടി വിഗ്രഹ ഗ്രാമത്തിലെ ശില്പി ജഗനാണ് കരിങ്കല്ലിൽ നമസ്കാര മണ്ഡപം പണിയുന്നത്.