തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് പിടിമുറുക്കുമ്പോൾ നാടിന് തങ്ങാവാൻ കൊവിഡ് ബ്രിഗേഡിലൂടെ വീണ്ടും സർക്കാരിനൊപ്പം കൈകോർക്കാം. പ്രൊഫഷണൽസിനും സാധാരണക്കാർക്കും തങ്ങളുടെ കഴിവ് നാടിന് വേണ്ടി വിനിയോഗിക്കാം. സേവനത്തിന് പ്രതിമാസം പ്രതിഫലവും ഉറപ്പാക്കിയിട്ടുണ്ട്.
എന്നാൽ നിസ്വാർത്ഥമായ സേവനമനസോടെ നാടിനെ രക്ഷിക്കാൻ മുന്നിട്ട് ഇറങ്ങുന്നവരെയാണ് കൊവിഡ് ബ്രിഗേഡിലൂടെ നാട് കാത്തിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് അടുക്കുകയാണ്. ഈഘട്ടത്തിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് കൊവിഡ് ബ്രിഗേഡിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും കൊവിഡ് ബ്രിഗേഡിനെ വിന്യസിക്കും. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ലിയു, എം.ബി.എ, എം.എസ്.സി, എം.എച്ച്.എ ബിരുദധാരികളൾക്കും ബ്രിഡേഡിന്റെ ഭാഗമാകാം. പ്രൊഫഷണൽ യോഗ്യതകൾ ഇല്ലത്തവരെ രോഗവ്യാപനം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ വിവരശേഖരണത്തിനും മറ്റ് പ്രതിരോധപ്രവർത്തനങ്ങൾക്കും കൊവിഡ് രോഗികളെ സഹായിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ നിയോഗിക്കും.
കൊവിഡ് ബ്രിഗേഡിൽ ചേരാൻ
https://covid19jagratha.kerala.nic.in/ എന്ന പോർട്ടലിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാം.
നേരത്തെ രജിസ്റ്രർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല
1800 120 1001 എന്ന നമ്പരിൽ വിളിച്ച് വിവരങ്ങളറിയാം