വക്കം: കേരളകൗമുദിയുടെ 110ാമത് വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദിയും വർക്കല പുനർജനി പുനരധിവാസ കേന്ദ്രവും വക്കം മേഖലയിലെ ആരോഗ്യ പ്രവർത്തകരെയും ആശാ വർക്കർമാരെയും മറ്റ് പ്രമുഖരെയും ആദരിക്കുന്നതിനായി ' കാരുണ്യത്തിന്റെ കരുതലിന് ആദരം ' ചടങ്ങ് സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് നാലിന് വക്കം ഗൗരി ഗാർഡൻസിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ, കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത്, സിനിയർ പരസ്യ മാനേജർ വിമൽകുമാർ, അസിസ്റ്റന്റ് പരസ്യ മാനേജർ സുധി കുമാർ, പുനർജനി ട്രസ്റ്റ് ചെയർമാൻ ട്രോസി ജയൻ തുടങ്ങിയവർ പങ്കെടുക്കും.