കടയ്ക്കാവൂർ: കൊവിഡ് വാക്സിന് പണം വാങ്ങുന്ന കേന്ദ്രനയത്തിനെതിരെ അഞ്ചുതെങ്ങിൽ മേയ് 1ന് 13 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സി.ഐ.ടി. യു അഞ്ചുതെങ്ങ് കോ ഒാർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം (5 തൊഴിലാളികൾ) പാലിച്ചായിരിക്കും പ്രതിഷേധം. മേയ്ദിനറാലികൾ ഒഴിവാക്കും. അഞ്ചുതെങ്ങ് ജംഗ്ഷനിൽ സി.പയസും മണ്ണാക്കുളത്ത് അഞ്ചുതെങ്ങ് സുരേന്ദ്രനും മുണ്ടുതുറയിൽ ആർ. ജറാൾഡും കായിക്കരയിൽ വി.ലൈജുവും കപാലീശ്വരത്ത് ബി.എൻ.സൈജുരാജും, അമ്മൻകോവിൽ ലിജാബോസും മാമ്പളളിയിൽ ജോസഫിൻ മാർട്ടിനും പൂത്തുറയിൽ ജെ.ലോറൻസും വേലി മുക്കിൽ എം.ബിജുവും ആശുപത്രി ജംഗ്ഷനിൽ ആന്റോ ആന്റണിയും മൂലൈതോട്ടത്ത് ശ്യാമ പ്രകാശും ഒന്നാം പാലത്ത് പി.വിമൽരാജും വലിയപളളി ജംഗ്ഷനിൽ ഡോൺ ബോസ്ക്കോയും പതാക ഉയർത്തും.