ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ 175 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 141 ആയിരുന്നതാണ് ഒരുദിവസം കൊണ്ട് ഇത്രയും വർദ്ധിച്ചത്. ഇതിൽ 151 പേർ ഹോം ഐസൊലേഷനിലും 21 പേർ ആശുപത്രിയിലും 3 പേർ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രതത്തിലും കഴിയുകയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഓരോ വാർഡിലും ക്രമാതീതമായി രോഗബാധ ഉണ്ടാകുന്നതിനാൽ പ്രത്യേക തരുതൽ പൊതുജനം കൈക്കൊള്ളണമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു.