ഇന്നലെ 21,890 രോഗികൾ
ടെസ്റ്റ് പോസിറ്റിവിറ്റി റെക്കാഡിൽ
തിരുവനന്തപുരം: ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്നു. ഇന്നലെ 21,890 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലുദിവസം കാൽലക്ഷം കടന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും അത് ആശ്വാസത്തിന് വക നൽകുന്നില്ല. ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 22.71 ശതമാനം. ഞായറാഴ്ച പരിശോധനയിൽ കുറവുണ്ടായതാണ് രോഗികളുടെ എണ്ണത്തിലെ കുറവിന് കാരണം. 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്.
2,32,812 പേരാണ് ചികിത്സയിലുള്ളത്. 70 ആരോഗ്യ പ്രവർത്തകർക്കും രോഗംബാധിച്ചു. 28 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജില്ലകളിൽ
കോഴിക്കോട് ജില്ലയിൽ 3251 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർകോട് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457.