kims

തിരുവനന്തപുരം: കിംസ്‌ഹെൽത്തിന്റെ സന്നദ്ധ സ്ഥാപനമായ കിംസ്‌ഹെൽത്ത് ജയ്പൂർ ഫൂട് സെന്ററിൽ നിന്നും 500 കൃത്രിമ കാലുകളുടെ വിതരണം പൂർത്തിയാക്കിയ ചടങ്ങ് ഡി.ജി.പി പി. പ്രകാശ് ഉദ്ഘാടനം ചെയ്‌തു. കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങിൽ പതിനഞ്ച് പേർക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്തതോടെയാണ് സാമൂഹിക പ്രതിബദ്ധതാദൗത്യം 500പേർക്ക് പുതുജീവനേകിയത്. സമൂഹത്തിൽ അർഹരായവർക്ക് സഹായം എത്തിക്കുകയെന്ന ലക്ഷ്യമാണ് കൃത്രിമ കാലുകളുടേയും കൈകളുടെയും (ആർട്ടിഫിഷ്യൽ ലിംബ്) സൗജന്യ വിതരണത്തിന് പിന്നിലെന്നും വരുംവർഷങ്ങളിൽ ആയിരംപേർക്ക് ആർട്ടിഫിഷ്യൽ ലിംബ് നൽകുമെന്നും കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം ഐ.സഹദുള്ള പറഞ്ഞു.കിംസ്‌ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രശ്മി ഐഷ ,ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. മദൻ മോഹൻ,റീഹാബിലിറ്റേഷൻ ഫിസിഷൻ ഡോ. ലക്ഷ്മി നായർ എന്നിവർ പങ്കെടുത്തു.