ശ്രീകാര്യം:ഫ്രാറ്റ് ശ്രീകാര്യം മേഖല ഭരണസമിതി അംഗവും പൊതു പ്രവർത്തകനുമായ കല്ലംപള്ളി ശശിയുടെ നിര്യാണത്തിൽ ഫ്രാറ്റ് ശ്രീകാര്യം മേഖല അനുസ്മരണ സമ്മേളനം നടത്തി.പി.കെ.ആർ.എ പ്രസിഡന്റ് കെ.വേലായുധൻ നായരുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടത്തിയ അനുസ്മരണത്തിൽ കൗൺസിലർ എൽ.എസ് .സാജു മുഖ്യ പ്രഭാഷണം നടത്തി.മേഖലാ പ്രസിഡന്റ് കരിയംവിജയകുമാർ,സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ,മോഹനൻ ഡി.കല്ലം പള്ളി,പി.രാമചന്ദ്രൻ തമ്പി ,ആർ.ശരത്ചന്ദ്രൻനായർ, വി.എസ്.ശ്രീകുമാരൻ നായർ,പ്രസാദ് ഇളംകളം എസ്.ഷാനവാസ്,വിളയിൽ മോഹനൻ,കെ.ഒ.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.