photo

നെടുമങ്ങാട്:ശനിയും ഞായറും കടകൾ തുറക്കാൻ അനുവദിക്കുക, ബാങ്ക് മോറട്ടോറിയം പ്രഖ്യാപിക്കുക, കടകളിൽ ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനകളും പിഴ ചുമത്തലും പുനപരിശോധിക്കുക,കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു മുഴുവൻ സമയവും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക എന്നീ ആവിശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.വ്യാപാരികളെ ഉപദ്രവിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡന്റ് അർഷാദ് കോക്‌ടെയിൽ ആവശ്യപെട്ടു.പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തി ചന്തമുക്ക്,കച്ചേരി ജംഗ്‌ഷൻ,ബാങ്ക് ജംഗ്‌ഷൻ,പഴകുറ്റി എന്നിവിടങ്ങളിലാണ് വ്യാപാരി സമരം നടന്നത്.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കൺവീനർ ഖുറേഷി ഖാൻ,യൂത്ത് വിംഗ് ട്രഷറർ സരൺ,അർഷാദ്,അനസ്,മൻസൂർ,ഹരി,ഷജീർ എന്നിവർ നേതൃത്വം നൽകി.