1

കുളത്തൂർ: അന്യസംസ്ഥാന തൊഴിലാളിയുടെ വീട്ടിൽ നിന്ന് 37,​500 രൂപ മോഷ്ടിച്ച പ്രതിയെ തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു. ഉള്ളൂർ പോങ്ങുംമൂട് അർച്ചന നഗർ ഹൗസ് നമ്പർ 445ൽ വാടകയ്‌ക്ക് താമസിക്കുന്ന സുനിൽകുമാറാണ് (32 ) പിടിയിലായത്. കുളത്തൂർ കിവിട്ടുവിളാകം ക്ഷേത്രത്തിന് സമീപം തെക്കുംഭാഗം വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന അസാം സ്വദേശി രാജു സർക്കാരിന്റെ പണമാണ് ഇയാൾ തട്ടിയെടുത്തത്.

മെഡിക്കൽ കോളേജ് ഭാഗത്തെ ഓട്ടോ ഡ്രൈവറായ സുനിൽകുമാർ ഓട്ടോയിലെത്തിയാണ് മോഷണം നടത്തിയത്. ഇയാളെ സമാനകേസിൽ പേരൂർക്കട പൊലീസ് മുമ്പ് അറസ്റ്റുചെയ്‌തിട്ടുണ്ടെന്ന് തുമ്പ സി.ഐ പ്രദീപും എസ്.ഐ അശോക് കുമാറും പറഞ്ഞു.