മാവേലിക്കര : എട്ട് മാസം ഗർഭിണിയായ മലയാളി നഴ്സ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നിത്തല ചെറുകോൽ കുന്നേൽ പടീറ്റതിൽ ബേബി-ലീലാമ്മ ദമ്പതികളടെ മകൾ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. മൂന്ന് വർഷമായി ഡൽഹി കാർലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഷീബയ്ക്ക് നാല് ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30നാണ് മരിച്ചത്. ഭർത്താവ് കവിയൂർ സ്വദേശി സന്തോഷ് ചാക്കോ ഷാർജയിലെ വെൽഡിംഗ് കമ്പിനിയിലെ ജീവനക്കാരനാണ്. മകൾ : കോറി ഷീബാ സന്തോഷ് (എട്ട് വയസ്).