chenni

തിരുവനന്തപുരം: ഒന്നാം ലോക്ക്ഡൗണിനു ശേഷം തകർന്ന സാമ്പത്തികരംഗം കരകയറി വരുന്നതേയുള്ളൂവെന്നതിനാൽ സമ്പൂർണ ലോക്ക്ഡൗൺ ഇനി പ്രായോഗികമല്ലെന്ന് ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

അത്യാവശ്യമുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പ്രാദേശികമായ നിയന്ത്രണങ്ങളാകാം. വാരാന്ത്യ നിയന്ത്രണങ്ങളോട് യോജിപ്പാണ്. കടകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയക്രമത്തിലെ പരാതികൾ പരിഹരിക്കണം. രാത്രി ഒമ്പതു വരെ കടകൾ തുറന്നിരിക്കുന്നത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് സർക്കാർ ഉത്തരവുള്ളപ്പോൾ പല സ്വകാര്യ മെഡിക്കൽ കോളേജുകളും ഇപ്പോഴും ഓഫ് ലൈൻ ക്ലാസുകൾ നടത്തുന്നു. വിദ്യാർത്ഥികളെ കൂട്ടത്തോടെ ഹോസ്റ്റലിൽ താമസിപ്പിക്കുന്നു. ആരോഗ്യ സർവകലാശാല ഓൺലൈൻ പഠനം അവസാനിപ്പിച്ച് കോളേജുകളിലേക്ക് വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുകയാണ്. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്ക അറിയിച്ചിട്ടുണ്ട്.

മേയ് ഒന്നിന് 18 വയസിനും 45 നുമിടയിലുള്ളവർക്കും വാക്സീൻ നൽകാൻ തുടങ്ങുന്നതോടെ രണ്ടു മൂന്ന് മാസത്തേക്ക് രക്തദാനം ബുദ്ധിമുട്ടാകും. അടിയന്തര സർജറി വേണ്ടവർ, കാൻസർ രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ 18 വയസ് കഴിഞ്ഞവർ വാക്സിനെടുക്കുന്നതിന് മുമ്പ് രക്തദാനം നടത്തണം. രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സാമൂഹ്യ സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനമുണ്ടാകണം. കിറ്റ് വിതരണം ഊർജ്ജിതപ്പെടുത്തണം. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പ്രതിരോധഫണ്ട് നൽകണം. സർക്കാർ, സ്വകാര്യാശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങൾ കോമൺപൂളിലേക്ക് മാറ്റി അവയുടെ വിതരണം ജില്ലാ മെഡിക്കൽബോർഡിനെ ഏല്പിക്കണം. ജില്ലകളിൽ ഓക്സിജൻസൗകര്യമുൾപ്പെടെ ഏർപ്പെടുത്തി ടെ‌ർഷ്യറി കെയറിന് മാത്രമായുള്ള സംവിധാനം ആലോചിക്കണം. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കണം. വാക്സിൻ ബുദ്ധിമുട്ട് പരിഹരിക്കുകയും വാക്സിൻകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുകയും വേണമെന്നും ചെന്നിത്തല പറഞ്ഞു.

വാ​ക്സി​ൻ​ ​ബു​ക്കി​ങ്ങി​ൽ​ ​അ​ല​സ​ത​ ​വേ​ണ്ട​:​ ​കെ.​ ​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​വാ​ക്സി​ൻ​ ​ബു​ക്ക് ​ചെ​യ്യു​ന്ന​തി​ൽ​ ​കേ​ര​ളം​ ​അ​ല​സ​ത​ ​കാ​ണി​ക്ക​രു​തെ​ന്ന് ​സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ടു​ത​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​തു​റ​ക്ക​ണം.​വാ​ക്സി​ന്റെ​ ​പേ​രി​ൽ​ ​അ​നാ​വ​ശ്യ​ ​ഭീ​തി​ ​പ​ര​ത്തു​ന്ന​തി​ൽ​നി​ന്ന് ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​പി​ൻ​മാ​റ​ണം.​സ്വ​കാ​ര്യ​ ​ലാ​ബു​ക​ളി​ലെ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​നി​ര​ക്ക് ​മൂ​ന്നി​ലൊ​ന്നാ​യി​ ​കു​റ​യ്ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണം.​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​ഫ​ല​ത്തി​ലെ​ ​കാ​ല​താ​മ​സം​ ​ഒ​ഴി​വാ​ക്ക​ണം.​ഓ​ക്സി​ജ​ൻ​ ​പ്ലാ​ന്റു​ക​ൾ​ ​തു​ട​ങ്ങാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ ​ഫ​ണ്ടു​പ​യോ​ഗി​ക്ക​ണം.​ഗു​രു​ത​ര​മ​ല്ലാ​ത്ത​ ​കു​റ്റം​ ​ചെ​യ്ത​ ​ത​ട​വു​കാ​രെ​ ​പ​രോ​ൾ​ ​ന​ൽ​കി​ ​ജ​യി​ലു​ക​ളി​ലെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യ​ണ​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​നി​ര​ക്ക് ​കു​റ​യ്ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി
ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​നി​ര​ക്ക് ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ലാ​ണെ​ന്നും​ ​അ​ത് ​കു​റ​യ്ക്ക​ണ​മെ​ന്നും​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ശൂ​ര​നാ​ട് ​രാ​ജ​ശേ​ഖ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രോ​ഗ​നി​ർ​ണ്ണ​യ​ത്തി​നും​ ​പ്ര​തി​രോ​ധ​ത്തി​നും​ ​വേ​ഗ​ത​ ​കൂ​ട്ട​ണം.​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​എ​ന്ന് ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​തി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്ത​ണം.​വാ​രാ​ന്ത്യ​ലോ​ക്ക്ഡൗ​ണു​ണ്ടെ​ങ്കി​ലും​ ​പ്രോ​ട്ടോ​കോ​ൾ​ ​പാ​ലി​ച്ച് ​വോ​ട്ടെ​ണ്ണ​ൽ​ദി​ന​മാ​ഘോ​ഷി​ക്കാ​ൻ​ ​ആ​ളു​ക​ളെ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ശൂ​ര​നാ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.