തിരുവനന്തപുരം: വിവാന്ത ഹോട്ടൽ പുതിയ രൂപത്തിൽ പാളയത്തിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ ഹോട്ടൽസ് കമ്പനിയാണ് (ഐ.എച്ച്.സി.എൽ) പുതിയ ഉടമകൾ. അത്യാധുനിക, ആഡംബരസൗകര്യങ്ങളോടെ 108 മുറികളാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.സി.എൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചാട്ട്വാൾ, പങ്കാളികളായ എസ്.എഫ്.സി ഗ്രൂപ്പ് ആൻഡ് മുരളിയ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.