തിരുവനന്തപുരം: സൗജന്യമായി കോവിഡ് വാക്സിൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി തുക സംഭാവന ചെയ്യാൻ എല്ലാ ജീവനക്കാരോടും അദ്ധ്യാപകരോടും ആക്‌ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത ഭാരം അടിച്ചേൽപ്പിക്കുന്ന ഘട്ടത്തിലും എല്ലാ മലയാളികൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രമങ്ങൾ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ചെയർമാൻ ശിവരാജനും ജനറൽ കൺവീനർ അജിത്കുമാറും പറഞ്ഞു.