തിരുവനന്തപുരം: പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ- അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിംഗ് ആഗസ്റ്റ് 12ലേക്ക് മാറ്റി. മേയ് 13ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് തീയതി മാറ്റിയത്.