തിരുവനന്തപുരം: പി.ആർ.എസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കെ.ആർ. ഗൗരിഅമ്മയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പനി കുറഞ്ഞു. രക്തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിഅമ്മയെ സന്ദർശിച്ചു. വൈകിട്ട് മൂന്നോടെ എത്തിയ മുഖ്യമന്ത്രി ഡോക്ടർമാരുമായി രോഗവിവരത്തെപ്പറ്റി ആശയവിനിമയം നടത്തി. ഗൗരിഅമ്മ ആ സമയം ഉറക്കത്തിലായിരുന്നു.