കോവളം:വെങ്ങാനൂർ ഗ്രാമപ്യുഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിയ ആർ..ടി..പി..സി.ആർ പരിശോധനയിൽ നൂറോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരുടെ സംമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. നിയമസഭ ഇലക്ഷന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ പഞ്ചായത്തിലെ കോവളം, വെള്ളാർ, മുട്ടയ്ക്കാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 60 വയസിനുമുകളിലുള്ളവർക്കും 10 വയസിനുതാഴെ ഉള്ളവർക്കും കോവളം പൊലീസ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.ഇന്നലെ ഉച്ചയോടെ കോവളം പൊലീസും ആരോഗ്യപ്രവർത്തകരും ഉച്ചഭാഷിണി ഉപയോഗിച്ച് ബോധവത്കരണം നടത്തി. കൊവിഡ് വ്യാപനം രൂക്ഷമായാൽ ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തുവാനാണ് പൊലീസിന്റെ തീരുമാനം.