തിരുവനന്തപുരം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ കൊവിഡ് രണ്ടാം തരംഗം, പ്രതിരോധവും പ്രതിവിധിയും എന്ന വിഷയത്തിൽ 'ദേശീയ ആരോഗ്യ വെബിനാർ ' 29ന് നടക്കും.വൈകിട്ട് 7ന് നടക്കുന്ന വെർച്ച്വൽ സെമിനാർ ഡോ:എസ്. എസ് ലാൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ.പി.ടി.സക്കറിയാസ്, ഐ.എം.എ വർക്കിംഗ് കമ്മിറ്റിയംഗം ഡോ. ശ്രീജിത്ത്.എൻ.കുമാർ എന്നിവർ മുഖ്യാതിഥികളാകും. ഡോ. നാരായണ പണിക്കർ,ഡോ. സുബിൻ സലിം എന്നിവർ ക്ലാസ് നയിക്കും. സെമിനാറിൽ പ്രവേശനം സൗജന്യമായിരിക്കും.