പുത്തൻകുരിശ്: വേളൂർ പുന്നയ്ക്കൽ പരേതനായ വർഗീസിന്റെ മകൻ പി.വി. രാജു (പുന്നക്കൻ 55) നിര്യാതനായി. വേളൂർ മൗണ്ട് സഖായ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം വൈസ് പ്രസിഡന്റും എഫ്.എ.സി.ടി ജനറൽ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: നിജിൽ (ഗൾഫ്), നിതിൻ.