തിരുവനന്തപുരം:കുടുക്കയിലെ സമ്പാദ്യം സാലറി ചലഞ്ചിലേക്ക് നൽകി വിദ്യാർത്ഥി.കോട്ടൺഹിൽ ഗവൺമെന്റ് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഗീത് മത്ഹാറാണ് കുടുക്കയിലെ സമ്പാദ്യമായ 1060 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.സഹോദരിയുടെ ജന്മദിനത്തിന് സമ്മാനം നൽകാൻ കരുതിവെച്ചതായിരുന്നു തുക.നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് സീനിയർ സവിൽ പൊലീസ് ഓഫീസർ റുക്സാനയുടെയും ദേശാഭിമാനി ചീഫ് റിപ്പോർട്ടർ റഷീദ് ആനപ്പുറത്തിന്റെയും മകളാണ്.