bjp-prathishedhikkunu

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതികുന്ന് വാർഡ് മെമ്പർ സഫറുള്ള പോക്സോ കേസിൽ ജയിലിലായ സാഹചര്യത്തിൽ വാർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തറയിലിരുന്ന് പ്രതിഷേധ സമരം നടത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മെമ്പർമാരായ നാവായിക്കുളം അശോകൻ, കുമാർ, ജിഷ്ണു എന്നിവർ പങ്കെടുത്തു. പ്രതിയായ സഫറുള്ള മെമ്പർ സ്ഥാനം രാജിവയ്ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ അറിയിച്ചു.