നെയ്യാറ്റിൻകര:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറാലുംമൂട് മണ്ഡലം പ്രസിഡന്റും മുൻ കാല യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ആർ.പത്മകുമാറിന്റെ നിര്യാണത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.കെ.അശോക് കുമാർ,എം.മുഹിനുദീൻ,അയിര സുരേന്ദ്രൻ,മാരായമുട്ടം സുരേഷ്,കക്കാട് രാമചന്ദ്രൻ,കെ.മധുകുമാർ ,ആർ.അജയകുമാർ ,ശ്രീധരൻ നായർ , എം.സി.സെൽവരാജ്,പി.സി.പ്രതാപൻ,ശശാഖൻ,തിരുപുറം രവി,സത്യ കുമാർ,എസ്.എം.സുരേഷ്,നെയ്യാറ്റിൻകര അജിത്,ബിജു,അജീഷ് എന്നിവർ പങ്കെടുത്തു.