വിതുര:കോൺഗ്രസ് നേതാവും,ചെറ്റച്ചൽ ജനസേവിനി റൂറൽ കോ ഒാപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും മുൻ ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന ചെറ്റച്ചൽ പൊട്ടൻചിറ കൃഷ്ണൻനായരുടെ നിര്യാണത്തിൽ കോൺഗ്രസ് വിതുര,ആനപ്പാറ,തൊളിക്കോട്, പനയ്ക്കോട് മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് അനുശോചിച്ചു. കെ.എസ്.ശബരിനാഥൻ,മലയടിപുഷ്പാംഗദൻ,തോട്ടുമുക്ക് അൻസർ,ബി.ആർ.എം.ഷഫീർ, പി.എസ്.പ്രശാന്ത്,ചായം സുധാകരൻ,എൻ.എസ്.ഹാഷിം,ജി.ഡി.ഷിബുരാജ്,ഡി.അജയകുമാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.