പിതാമഹൻ, ഉയിർ എന്നിങ്ങനെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലെ അഭിനയം കാഴ്ചവച്ച് തമിഴ് സിനിമാലോകത്ത് തന്റെ കഴിവ് തെളിയിച്ച നായികയാണ് സംഗീത. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം സംഗീതത്തിലും കഴിവ് തെളിയിച്ച നടി ഏതാനും നെഗറ്റീവ് കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ചില കഥാപാത്രങ്ങൾ തനിക്ക് താൽപര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് സംഗീത തുറന്നുപറയുന്നു. പല സംവിധായകരും ബോൾഡ് വേഷങ്ങളുമയി തന്നെ സമീപിക്കാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. പലതും നിരസിച്ചുവെന്നും പറയുന്നു. അങ്ങനെ ഒരിക്കൽ തന്നെ സമീപിച്ച ഒരു സംവിധായകൻ തൻറെ വേഷത്തെ പറ്റി പറഞ്ഞെന്നും കഥ നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു. എന്നാൽ ആ വേഷം അഭിനയിക്കാൻ തനിക്ക് പരിമിതികളുള്ളതിനാൽ ആ അവസരം നിരസിച്ചു .പിന്നീട് അതേ കഥ തന്നെ മറ്റുപലരും തന്നോട് പറയുകയുണ്ടായി. ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭർത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു ഭാര്യയുടെ കഥയായിരുന്നു അത്. കേട്ടപ്പോൾ ഞെട്ടിപ്പോയെങ്കിലും ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാൽ അഭിനയിക്കാൻ തീരുമാനിച്ചു .ശരീരപ്രദർശനം ആവശ്യമാണെന്ന സംവിധായകൻ പറഞ്ഞിരുന്നു. തനിക്ക് അതിനു സാധിക്കില്ലെന്നും സമ്മതമെങ്കിൽ മാത്രം വേഷം തന്നാൽ മതിയെന്നും നടി പറഞ്ഞു. തന്റെ നിബന്ധനകൾ അംഗീകരിച്ച ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ബോൾഡ് രംഗങ്ങൾ അത്യന്താപേക്ഷിതമാണെന്ന് സംവിധായകനും അണിയറ പ്രവർത്തകരും പറഞ്ഞു. അത് തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഒരുപാട് തർക്കങ്ങൾക്കും വിട്ടുവീഴ്ചകൾക്കുമൊടുവിൽ ചിത്രം പൂർത്തിയാക്കി. റിലീസിംഗ് ദിവസം മാത്രമേ ആ ചിത്രം കണ്ടിട്ടുള്ളുവെന്നും പക്ഷേ ആ വേഷം ശ്രദ്ധിക്കപ്പെടുകയും സിനിമ വിജയിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തി.