kalidas

സെലിബ്രിറ്റികളുടെ ഇഷ്ട സ്ഥലമാണ് മാലദ്വീപ്. മിക്ക താരങ്ങളും അവധി ആഘോഷിക്കാൻ മാലദ്വീപിലെ ഓളപ്പരപ്പിലേക്കാണ് എത്തുന്നത്. ഇപ്പോൾ നടൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചാർക്കോൾ ഫേസ് മാസ്ക് ഇട്ടുകൊണ്ടുള്ള ചിത്രങ്ങളും വെള്ളത്തിലേക്ക് കുതിച്ചോടുന്ന വീഡിയോയും കാളിദാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ യാത്രകൾ പോകുന്ന കാളിദാസ് നിരവധി ചിത്രങ്ങളും വിഡിയോകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. നടി സാനിയ ഇയ്യപ്പൻ അടക്കമുള്ള നിരവധി സെലിബ്രിറ്റികൾ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയിരുന്നു. ബോളിവുഡ് നടീനടന്മാരിൽ നിരവധിപ്പേർ ഇതിനോടകം തന്നെ രണ്ടും മൂന്നും തവണ മാലദ്വീപ് യാത്ര നടത്തിക്കഴിഞ്ഞു. രൺബീർ കപൂർ, ആലിയ ഭട്ട്, ടൈഗർ ഷ്രോഫ്, ദിഷ പട്ടാനി, കത്രീന കൈഫ്, ജാൻവി കപൂർ തുടങ്ങിയവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയിരുന്നു.

kalidas

കൊവിഡിന്റെ രണ്ടാം വരവ് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് മാലദ്വീപ്. ജനവാസമുള്ള ദ്വീപുകളിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ താമസിക്കരുത് എന്ന അറിയിപ്പ് കഴിഞ്ഞ ദിവസം മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഈ തീയതിക്ക് മുമ്പ് ബുക്കിംഗ് ചെയ്തവർക്ക് കാലാവധി തീരും വരെ താമസിക്കാം. എന്നാൽ ജനവാസമില്ലാത്ത ടൂറിസ്റ്റ് ദ്വീപുകളിൽ ഉള്ള റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്ക് യാത്ര ചെയ്യുന്ന മാലദ്വീപ് പൗരന്മാരും വർക്ക് പെർമിറ്റ് ഹോൾഡർമാരും, കോവിഡ് 19 വാക്സിനേഷൻ എടുത്തിട്ടുള്ളവരും എത്തിച്ചേർന്ന് 24 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തുകയും 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം.