കള്ളിക്കാട്: കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ മാർഗ് നിർദ്ദേശ പ്രകാരം ഇനിയോരറിയിപ്പുണ്ടാകുന്നതുവരെ നെയ്യാർ വന്യജീവി സങ്കേതത്തിന് കീഴിലുള്ള എല്ലാ എക്കോടൂറിസം പ്രവർത്തനങ്ങളും നിറുത്തിവച്ചതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി. സന്ദീപ് കുമാർ അറിയിച്ചു.