ambulace

തിരുവനന്തപുരം: വിമുക്തഭടന്മാർക്കായി ആംബുലൻസ് സേവനമാരംഭിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി ആംബുലൻസ് സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തഭടസംഘടനയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ സംഭവാനയായി നൽകിയതാണ് ആംബുലൻസ്.