തിരുവനന്തപുരം: ഒാൺലൈൻ ക്ളാസ് സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ അക്കാഡമിക് മികവ് വിലയിരുത്താൻ സഹായിക്കുന്ന ഐ.ടി അധിഷ്ഠിതസാങ്കേതിക സംവിധാനമുൾപ്പെടുത്തി ലേണേഴ്സ് ഇന്ത്യ തയ്യാറാക്കിയ മൈസ്കൂൾ ആപ്പ് ഇന്നലെ പുറത്തിറക്കി. അദ്ധ്യാപകർക്ക് മൈസ്‌കൂൾ ആപ്പ് ഡൗൺലോഡ് ചെയ്ത് സ്ഥാപനത്തിന് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാനാകും.
മൈസ്‌കൂൾ ആപ്പ് ഉപയോഗിക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഇൻസ്റ്റലേഷൻ പിന്തുണയും ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ലേണേഴ്സ് ഇന്ത്യ നൽകും.