karthi

നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ ചിത്രമാണ് 'സിറുത്തൈ'. വീണ്ടും വ്യത്യസ്ത നായക കഥാപാത്രമായി എത്തുന്ന ' സർദാർ ' ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറക്കി. ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. 'സർദാർ' എന്നാൽ തലവൻ, സേനാനായകൻ എന്നൊക്കെയാണ് അർത്ഥം. 'ഇരുമ്പു തിരൈ', 'ഹീറോ' എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പി.എസ്.മിത്രനാണ് 'സർദാറി 'ന്റെ സംവിധായകൻ. റാഷി ഖന്നയും, രജീഷാ വിജയനുമാണ് ചിത്രത്തിൽ കാർത്തിയുടെ നായികമാർ. കൂടാതെ സിമ്രാൻ, മുരളി ശർമ്മ, ഇളവരസ്, മുനീഷ് കാന്ത് എന്നിവരാണു മറ്റ് അഭിനേതാക്കൾ. പ്രശസ്ത ഹിന്ദി നടൻ ചുങ്കി പാണ്ഡെ വില്ലനായി തമിഴിൽ എത്തുന്നുവെന്ന സവിശേഷതയും ' സർദാറി 'നുണ്ട്. പ്രിൻസ് പിക്‌ചേഴ്സിന് വേണ്ടി എസ്.ലക്ഷ്മൺ കുമാറാണ് 'സർദാർ ' നിർമ്മിക്കുന്നത്. ജീ.വി.പ്രകാശ് സംഗീത സംവിധാനവും ജോർജ് സി. വില്യംസ് ഛായഗ്രഹണവും നിർവഹിക്കുന്നു.