ആറ്റിങ്ങൽ: നഗരസഭയിൽ കൊവിഡ് ബാധിച്ച പത്താം ക്ലാസ് വിദ്യാർത്ഥികളെ ഡ‌ി.വൈ.എഫ്.ഐ പ്രവർത്തകർ സ്‌കൂളിലെത്തിച്ചു. അവനവഞ്ചേരി കൊച്ചാലുംമൂട് സ്വദേശിയായ വിദ്യാർത്ഥിയെ സി.എസ്.ഐ സ്‌കൂളിലും ചിറ്റാറ്റിൻകര സ്വദേശിയായ വിദ്യാർത്ഥിയെ അവനവഞ്ചേരി സ്‌കൂളിലുമാണ് എത്തിച്ചത്.‍
ഡ‌ി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിവരുന്ന സ്നേഹ യാത്രയുടെ ഭാഗമായാണിത്. വാർഡ‌് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപ്,​ ഈസ്റ്റ് സെക്രട്ടറി അനസ്. ഇ,​ പ്രസിഡന്റ് അഖിൽ എന്നിവർ നേതൃത്വം നൽകി.