tripti-desai-will-be-stop

തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗം ശക്തമായതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം ആഹ്ളാദപ്രകടനങ്ങൾ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തെ ബി.ജെ.പി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മേയ് രണ്ടിന് പാർട്ടി പ്രവർത്തകർ കൂട്ടംകൂടി നിൽക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൊവിഡിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.