മുടപുരം: കൊവിഡ് വാക്‌സിൻ കച്ചവടമാക്കുന്ന കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5.30 മുതൽ 6 വരെ വീട്ടുമുറ്റത്ത് നടത്തുന്ന സമരം വിജയിപ്പിക്കണമെന്ന് ജനതാദൾ(എസ്) ജില്ലാ പ്രസിഡന്റ്‌ അഡ്വ.ഫിറോസ് ലാൽ,ജില്ലാ ജനറൽ സെക്രട്ടറി പനക്കോട് മോഹനൻ എന്നിവർ അഭ്യർത്ഥിച്ചു.