തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലെ പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് www.scu.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും ജനറൽ വിഭാഗക്കാർ അതത് സഹകരണ പരിശീലന കേന്ദ്രം/ കോളേജ് പ്രിൻസിപ്പൽമാർക്കും സഹകരണ സംഘം ജീവനക്കാർ തിരുവനന്തപുരത്തെ സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്തെ അഡിഷണൽ രജിസ്ട്രാർ സെക്രട്ടറിക്കും നൽകണം.
പരീക്ഷാ ഫീസ്
തിരുവനന്തപുരം: കേരള സർവകലാശാല 2021 മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (2020 സെമസ്റ്റർ സ്കീം -റെഗുലർ), അവസാന വർഷ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (റെഗുലർ ആൻഡ് സപ്ലിമെന്ററി) എന്നീ പരീക്ഷകൾക്ക് പിഴ കൂടാതെ മേയ് 5 വരെയും 150 രൂപ പിഴയോടെ മേയ് 10 വരെയും 400 രൂപ പിഴയോടെ മേയ് 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും.
ബിടെക് പുനർമൂല്യനിർണയ ഫലം
സാങ്കേതിക സർവകലാശാല ബിടെക് ഒന്ന്, രണ്ട് (2015 സ്കീം) മൂന്ന്, ആറ് സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളിൽ ഫലം ലഭ്യമാണ്. കൊവിഡ് മൂലം 20% ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഇനിയും ലഭ്യമാകാനുണ്ട്. ഇവയുടെ പുനർമൂല്യനിർണയം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലൂടെ മൂല്യനിർണയ ഫലം വിദ്യാർത്ഥികളെ അറിയിക്കുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു.