വർക്കല: വർക്കല മുൻസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ കത്താതായിട്ട് മൂന്നുമാസത്തോളമാകുന്നു.നിരവധിതവണ നാട്ടുകാർ ഇത് സംബന്ധിച്ച് പരാതി കെ.എസ്.ഇ.ബി, നഗരസഭ അധികൃതർക്ക് നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.