dharnna-nadatthunnu-

കല്ലമ്പലം: പോക്സോ കേസിൽ അറസ്റ്റിലായ നാവായിക്കുളം പഞ്ചായത്തംഗം സഫറുള്ള രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രതിയുടെ രാജി ആവശ്യപ്പെടാതെ അധികാരം നിലനിറുത്താൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ജാസിം.ജെ.എസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ജി.ജി. ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ.ജെ. ജിഹാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ ബൻഷാ ബഷീർ, നാവായിക്കുളം പഞ്ചായത്തംഗങ്ങളായ എസ്. മണിലാൽ, സുഗന്ധി, യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ്, അരുൺ എം.എസ്, നിജാസ്, കെ.എസ്.യു നേതാവ് വൈശാഖ്. ജെ.എസ്. തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിസാനിസാർ, നഹാസ്, സീമ, റീനാ ഫസൽ, ലിസി, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹിജാസ്, തൗഫീക്ക്, ഷാജി, നിതിൻ, ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.