election

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തോട് അടുക്കുന്തോറും അധികാരം കൈയെത്തും ദൂരത്തെന്ന് കണക്കുകൂട്ടുന്ന ഇരു മുന്നണികളെയും അടിയൊഴുക്കിൽ അടിതെറ്റുമെന്ന ആശങ്ക വിട്ടൊഴിയുന്നില്ല. ഇക്കര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വലിയ വ്യത്യാസമില്ല.

വാശിയേറിയ ത്രികോണപ്പോര് നടന്ന നേമം കൈവിടുമോ, നേമം വീണ്ടും കിട്ടുന്നതിനൊപ്പം മറ്റു സീറ്റുകൾ സ്വന്തമാവുമോ തുടങ്ങിയ ചിന്തകളാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്. തുടർഭരണം കൈവിട്ടാൽ, സി.പി.എമ്മിലും സി.പി.ഐയിലും സ്ഥാനാർത്ഥിനിർണയമടക്കം ഉൾപ്പാർട്ടി വിമർശനത്തിന് വിധേയമാവും. മറിച്ചായാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം അജയ്യമാവും.

ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വം ചോദ്യംചെയ്യപ്പെടും. മറിച്ചായാൽ, അഴിമതി ആരോപണങ്ങൾകൊണ്ട് സർക്കാരിനെ പ്രഹരിച്ച് വിജയം കൈവരിച്ച നായകനായി ചെന്നിത്തല വാഴ്‌ത്തപ്പെടും.

 എൽ.ഡി.എഫിൽ മന്ത്രിമാരാകാൻ

തുടർഭരണം കിട്ടിയാൽ പുതുമുഖങ്ങൾ ഉൾപ്പെട്ടതാവും പിണറായി മന്ത്രിസഭ. കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, ഒരുപക്ഷേ കെ.ടി. ജലീൽ, എ.സി. മൊയ്‌തീൻ എന്നിവരിൽ ചിലർക്ക് വീണ്ടും അവസരം കിട്ടിയേക്കാം. മുൻമന്ത്രിയും മുൻ സ്പീക്കറുമായ കെ. രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തും. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജന് പകരം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനെത്തും. പൊന്നാനിയിൽ പി. നന്ദകുമാർ വിജയിച്ചാൽ, സി.ഐ.ടി.യു പ്രാതിനിദ്ധ്യമായി പരിഗണിച്ചേക്കാം.

നിലമ്പൂരിൽ വീണ്ടും ജയിച്ചാൽ മലപ്പുറത്തെ മുസ്ലിം പ്രാതിനിദ്ധ്യത്തിന്റെ പേരിൽ പി.വി. അൻവർ അവകാശവാദം ഉന്നയിച്ചേക്കാം. കെ.ടി. ജലീൽ ഇല്ലാതെ വന്നാലേ ആ സാദ്ധ്യതയുള്ളൂ. തൃത്താലയിൽ വിജയിച്ചാൽ എം.ബി. രാജേഷിന് അവസരം കിട്ടാം. കളമശ്ശേരിയിൽ വിജയിച്ചാൽ പി. രാജീവും കൊട്ടാരക്കരയിൽ വിജയിച്ചാൽ കെ.എൻ. ബാലഗോപാലും മന്ത്രിസഭയിലെത്തും. ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. വനിതാപ്രാതിനിദ്ധ്യം ഒരാളിലൊതുങ്ങാനും മതി. നേമം തിരിച്ചുപിടിച്ചാൽ വി. ശിവൻകുട്ടിയോ വട്ടിയൂർക്കാവിൽ വീണ്ടും ജയിച്ചാൽ വി.കെ. പ്രശാന്തോ മന്ത്രിസഭയിലെത്തിയേക്കും.

സി.പി.ഐയിൽ ജെ. ചി‌ഞ്ചുറാണി, പി.എസ്. സുപാൽ, ചേർത്തലയിലെ പി. പ്രസാദ്, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ, ഇ.ടി. ടൈസൺ എന്നിങ്ങനെ പലരും പരിഗണനയിലുണ്ട്. പാലാ പിടിച്ചാൽ ജോസ് കെ.മാണി മന്ത്രിയെന്ന് ഉറപ്പ്. ഒരു മന്ത്രിസ്ഥാനം കൂടി കേരള കോൺഗ്രസിന് കിട്ടിയേക്കാം. ഗണേശ്കുമാർ പത്തനാപുരത്ത് വിജയിച്ചാൽ മന്ത്രിസഭയിലെത്തിയേക്കും.

 യു.ഡി.എഫിൽ മുഖ്യമന്ത്രി?

യു.ഡി.എഫ് വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നതാണ് മുഖ്യവിഷയം എം.എൽ.എമാർ കൂടുതൽ ഏതുപക്ഷത്തെന്നതാവും മുഖ്യഘടകം. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഠിനാദ്ധ്വാനം ചെയ്ത പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്കാണ് മുൻഗണന. ഉമ്മൻ ചാണ്ടിക്കായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നേക്കാം. മുസ്ലിംലീഗ് ഉപമുഖ്യമന്ത്രിപദം ചോദിച്ചേക്കാം. നേമം പിടിച്ചാൽ കെ. മുരളീധരന് സുപ്രധാനവകുപ്പ് നൽകേണ്ടിവരും. വനിതകളിൽ പത്മജ വേണുഗോപാൽ, ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരിൽ രണ്ട് പേർക്കെങ്കിലും അവസരം കിട്ടിയേക്കാം. വി.ഡി. സതീശൻ, ശബരിനാഥൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.ശിവദാസൻ നായർ, കെ.ബാബു എന്നിവർക്കും സാദ്ധ്യതയുണ്ട്.

 വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ത്തിൽ കൊ​വി​ഡ് ​ടെ​സ്റ്റ് ​വേ​ണം

​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് 72​ ​മ​ണി​ക്കൂ​ർ​ ​മു​മ്പ് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ​ആ​രോ​ഗ്യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ക്ക് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ,​ ​കൗ​ണ്ടിം​ഗ് ​ഏ​ജ​ന്റു​മാ​ർ,​ ​മാ​ദ്ധ്യ​മ​ ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​പ്ര​വേ​ശ​ന​മു​ള്ള​ത്.​ ​ഇ​വ​ർ​ക്കെ​ല്ലാം​ ​പ​രി​ശോ​ധ​ന​യ്ക്ക് ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ​നി​ർ​ദേ​ശം.​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​സാ​ദ്ധ്യ​മ​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​മേ​യ് ​ഒ​ന്നി​ന് ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​യി​ൽ​ ​നെ​ഗ​റ്റീ​വ് ​ആ​യ​വ​ർ​ക്കും​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ത്തി​ൽ​ ​പ്ര​വേ​ശി​ക്കാം.