ആറ്റിങ്ങൽ:ആറ്റിങ്ങൽ സ്വദേശിയും ഇംഗ്ളീഷ്, മലയാളം ഭാഷാ കവിയുമായ ബാലചന്ദ്രൻ നായർക്ക് അന്തർദേശീയ കവിതാ പുരസ്കാരം ലഭിച്ചു. യുണിസെഫ് അംഗീകാരമുള്ള ഡെമിഗ്രേറ്റ് ഇന്റർനാഷണൽ ലിറ്റററി, ഇൻഡോ യൂണിവേഴ്സൽ വോയിസ് ഓഫ് പൊയട്രി, എവരി ചൈൽഡ് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള കവിതാ പുരസ്കാരമാണ് ബാലചന്ദ്രൻ നായർക്ക് ലഭിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലുമായി നാല് കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.