1

കടമ്പനാട് : നിലം ഉഴുതുന്നതിനിടെ മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മണ്ണടി താഴം കാർത്തിക വീട്ടിൽ മുരളിയുടെ മകൻ ദിനേഷ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തിന് മണ്ണടി ചെമ്പകശേരിൽ ഏലയിലായിരുന്നു അപകടം . ഉഴുതുകൊണ്ടിരിക്കുമ്പോൾ ട്രാക്ടർ ചതുപ്പിൽ പുതഞ്ഞ് നിന്നു. വിണ്ടും സ്റ്റാർട്ട് ചെയ്തപ്പോഴാണ് മറിഞ്ഞത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് താഴെവീണ ദിനേഷ് ട്രാക്ടറിനടിയിൽപ്പെട്ടു. നാട്ടുകാർ കാൽമണിക്കൂറിലേറെ ശ്രമിച്ചാണ് പുറത്തെടുത്തത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്ത് ജോലിചെയ്തിരുന്ന ദിനേഷ് കൊവി‌ഡ് പ്രതിസന്ധിയെ തുടർന്ന് ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. ഒരു മാസം മുമ്പാണ് ട്രാക്ടർ വാങ്ങിയത്. ഭാര്യ. ഇന്ദു ( വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ,പത്തനംതിട്ട).