തിരുവനന്തപുരം:സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ആർ.ജി.കെ. പിള്ളയെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സംഘടനയുടെ പ്രാഥിമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ജി. കേശവൻകുട്ടി നായർ അറിയിച്ചു. കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയും പിരിച്ചുവിട്ടു. എൻ.സോമശേഖരൻ നായർ (കൺവീനർ),എസ്.വിജയകുമാർ (ജോയിന്റ് കൺവീനർ),എ.എം. ദേവദത്തൻ,രംഗൻ, രഘു,വസന്തരാജ് (അംഗങ്ങൾ) എന്നിവരടങ്ങിയ അഡ്ഹോക് കമ്മിറ്റി പകരം രൂപീകരിച്ചു.