covid

കോട്ടയം, ആലപ്പുഴ, കണ്ണൂർ,പാലക്കാട് ജില്ലകളിൽ സ്ഥിതി രൂക്ഷം

ജനിതകമാറ്റം കണ്ടെത്തിയിട്ടില്ലാത്തത് പത്തനംതിട്ടയിൽ

തിരുവനന്തപുരം: അതിവേഗത്തിൽ പടരുന്നതും രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശക്തിയുള്ളതുമായ ജനിതകമാറ്റം വന്ന വൈറസുകൾ സംസ്ഥാനത്ത് 13 ജില്ലകളിലും പടരുന്നു. മഹാരാഷ്ട്രയെ പിടിച്ചുലച്ച,​ ഇന്ത്യയിൽ രൂപാന്തരപ്പെട്ട ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് - ബി വൺ 617, യു.കെ വകഭേദം, സൗത്ത് ആഫ്രിക്കൻ വകഭേദം എന്നിങ്ങനെ മൂന്നുതരം ജനിതകമാറ്റം വന്ന വൈറസുകളാണ് സംസ്ഥാനത്ത് പടരുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജെനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. പത്തനംത്തിട്ടയിൽ മാത്രമാണ് ഇത്തരത്തിലുള്ള വൈറസുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തത്. യു.കെ വകഭേദത്തിന്റെ സാന്നിദ്ധ്യമാണ് 13 ജില്ലകളിലുമുള്ളത്. 10 ജില്ലകളിലാണ് ഇന്ത്യൻ, സൗത്ത് ആഫ്രിക്കൻ വകഭേദങ്ങളുള്ളത്. 9 ജില്ലകളിൽ മൂന്നുതരം വൈറസിനെയും കണ്ടെത്തി. തിരുവനന്തപുരത്തും ഇടുക്കിയിലും യു.കെ വകഭേദം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇന്ത്യൻ വൈറസ് വകഭേദം ഏറ്റവുമധികം കണ്ടെത്തിയത് കോട്ടയത്തും ആലപ്പുഴയിലുമാണ് -19.05%. യു.കെ വകഭേദം കൂടുതൽ കണ്ണൂരിലും (75%) സൗത്താഫ്രിക്കൻ വകഭേദം പാലക്കാട്ടുമാണ് (21.43%)​ കണ്ടെത്തിയിട്ടുള്ളത്. ഒരുമാസത്തിനിടെയാണ് മൂന്നുതരം വൈറസുകളും വ്യാപകമായത്. ഫെബ്രുവരിയിൽ യു.കെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തിൽ കണ്ടെത്തിയിരുന്നത്. മാർച്ചിൽ നടത്തിയ പഠനത്തിലാണ് ഇന്ത്യൻ വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും ദൃശ്യമായത്. കൊവിഡ് രോഗികളിൽ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയിൽ കണ്ടെത്തിയത്. മാർച്ചായപ്പോൾ 41.53 ശതമാനമായി ഉയർന്നു.

കേരളത്തിൽ

41.53% പേരിൽ

അതിതീവ്ര വൈറസ്

30.48% പേരിൽ

യു.കെ വകഭേദം

6.67% പേരിൽ

ഇന്ത്യൻ വകഭേദം

4.38% പേരിൽ

ദക്ഷിണാഫ്രിക്കൻ വകഭേദം

ജനതികമാറ്റം വന്ന വൈസുകൾ ജില്ല അടിസ്ഥാനത്തിൽ (ശതമാനത്തിൽ)​

1.ആലപ്പുഴ

ഇന്ത്യൻ - 19.05

യു.കെ.- 4.76

2.കോഴിക്കോട്

ഇന്ത്യൻ -12.09

യു.കെ-34.07

സൗത്ത്ആഫ്രിക്ക -4.4

3.എറണാകുളം

ഇന്ത്യൻ -1.3

യു.കെ - 50.65

സൗത്ത്ആഫ്രിക്ക -2.6

4.ഇടുക്കി

യു.കെ - 4.55

5.കണ്ണൂർ

ഇന്ത്യൻ -3.13

യു.കെ - 75

സൗത്ത്ആഫ്രിക്ക -3.13

6.കാസർകോട്

ഇന്ത്യൻ - 9.52

യു.കെ - 66.67

സൗത്ത്ആഫ്രിക്ക - 9.52

7. കൊല്ലം

ഇന്ത്യൻ - 3.33

യു.കെ - 23.33

സൗത്ത്ആഫ്രിക്ക - 3.33

8. കോട്ടയം

ഇന്ത്യൻ - 19.05

യു.കെ - 4.76

സൗത്ത്ആഫ്രിക്ക - 4.76

9. മലപ്പുറം

ഇന്ത്യൻ - 15.63

യു.കെ - 59.38

സൗത്ത്ആഫ്രിക്ക - 6.25

10. പാലക്കാട്

ഇന്ത്യൻ - 9.52

യു.കെ - 66.67

സൗത്ത്ആഫ്രിക്ക - 21.43%

11. തൃശൂർ

യു.കെ - 5.88

സൗത്ത്ആഫ്രിക്ക - 3.92

12. തിരുവനന്തപുരം

യു.കെ - 7.84

13. വയനാട്

ഇന്ത്യൻ - 8.33

യു.കെ - 50

സൗത്ത്ആഫ്രിക്ക - 8.33